‘എന്റെ ഹൃദയത്തിലെ പൂവിതളുകള്‍’;ന്യൂസീലൻഡ് യാത്രാചിത്രങ്ങളുമായി രഞ്ജിനിയും രമ്യയും മഹേഷും

100 മരങ്ങൾ മുറിച്ചുമാറ്റിയാൽ 200 മരങ്ങൾ നട്ടുപിടിപ്പിക്കണം, എന്ന നിയമം പ്രാബല്യത്തിലുള്ള സമാധാനപ്രിയരുടെ ഇഷ്ടതാമസം ന്യൂസീലാന്റ് എന്ന രാജ്യത്തെ കുറിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ ഗായിക രഞ്ജിനി ജോസ് തന്റെ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു.

ന്യൂസീലാന്റിൽ സംഘടിപ്പിച്ച ഓണം മെഗാ ഷോയിൽ പങ്കെടുക്കാനാണ് രഞ്ജിനി അവിടെയെത്തിയത്. 20 ദിവസങ്ങളിൽ ഒമ്പത് ഷോകൾ അരങ്ങേറി. നടിയും ഗായികയുമായ രമ്യാ നമ്പീശൻ, മിമിക്രി താരമായ മഹേഷ് കുഞ്ഞുമോൻ എന്നിവരും സംഘത്തിന്റെ ഭാഗമായിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.

വസന്തകാലത്തിന്റെ സുന്ദരമായ കാഴ്ചകളും പുഷ്പിക്കുന്ന വൃക്ഷങ്ങളും ശാന്തമായ കടൽത്തീരവും നഗരത്തിന്റെ സൗന്ദര്യവും ഫോട്ടോകൾക്കൊപ്പം ഉൾപ്പെടുത്തി, ‘എന്റെ ഹൃദയത്തിലെ പൂവിതളുകൾ’ എന്ന ക്യാപ്ഷൻ കൂടി രഞ്ജിനി നൽകി. രഞ്ജിനിയുടെയും രമ്യയുടെയും ചിത്രങ്ങൾ മഹേഷ് കുഞ്ഞുമോനും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *