‘കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ.

ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘നിയമത്തില്‍ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷൻ പറഞ്ഞെന്നേ ഉള്ളൂ, ബലം പ്രയോഗിച്ച്‌ നിയമം നടപ്പിലാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫെെൻ ഈടാക്കില്ല. കോടതി പറഞ്ഞാലേ ഈ നിയമം നടപ്പിലാക്കാൻ കഴിയും. ഇല്ലെങ്കില്‍ കേന്ദ്ര സ‌ർക്കാ‌ർ പറയാണം. എല്ലാ നിയമങ്ങളും പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സംഭവം ചർച്ചയാകട്ടെയെന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷൻ ഉദ്ദേശിച്ചുള്ളൂ’,- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *