കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചകളില്‍ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നം.
ഇടയ്ക്കിടെ ഇവരുടെ വിശേഷങ്ങള്‍ വൈറലാകുന്നതിനൊപ്പം കുടുംബജീവിതവും വാർത്തകളില്‍ നിറയാറുണ്ട്യ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രേക്ഷകർ ശ്രദ്ധിക്കാറുമുണ്ട്.
പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താല്‍പര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.
ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. അതോടെ പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത് വന്നു. അമൃതയുടെ അടുത്ത സുഹൃത്തുക്കള്‍ വരെ താരം നേരിട്ട ദുരിതം ചൂണ്ടി കാണിച്ച് രംഗത്തെത്തി.
അമൃത ജീവനാംശമായി കോടികള്‍ കൈ പറ്റിയെന്നും തന്റെ സ്വത്തിന്റെ മുക്കാല്‍ പങ്കും കൊടുക്കേണ്ടി വന്നുവെന്നും ബാല മുൻപൊരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ മകളെ സ്വന്തമാക്കാൻ വേണ്ടി ഒന്നും വേണ്ടെന്ന് വച്ചാണ് താൻ അവിടെ നിന്നും ഇറങ്ങി വന്നത് എന്നാണ് അമൃത പലപ്പോഴും പറഞ്ഞിട്ടുള്ളത്. സ്വർണത്തെ കുറിച്ചും ബാല ഒരിക്കല്‍ പറഞ്ഞിരുന്നു. അതിനും അമൃത കൃത്യമായി മറുപടി പറയുന്നുണ്ട്.
എന്റെ സ്വർണ്ണം, എന്റെ വണ്ടി ഒന്നും ഞാൻ എടുത്തിട്ടില്ല. സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു. എന്നാല്‍ അത് അങ്ങനെ അല്ല. എളമക്കരയിലെ ഒരു വീട് വിറ്റിട്ടാണ് കേരളത്തിലെ പ്രമുഖ ജ്യൂവലറിയില്‍ നിന്നും സ്വർണ്ണം എടുത്തത്. അത് പർച്ചേസ് ചെയ്തതിന്റെ ഇൻവോയിസ് ഉണ്ട്. വേണം എങ്കില്‍ ഉറപ്പായും അത് സബ്മിറ്റ് ചെയ്യാം എന്നാണ് അമൃത നിറകണ്ണുകളോടെ പറയുന്നത്.
അമൃത ലൈവിലെത്തിയാണ് ഈ വിവരങ്ങള്‍ വിശദീകരിച്ചത്. അതോടെ കാര്യങ്ങള്‍ എല്ലാം വീണ്ടും മാറി മറിയുകയായിരുന്നു. അതുവരെ ബാലയെ സപ്പോർട്ട് ചെയ്തിരുന്നവർ പലരും നടനെതിരെ നിന്ന് സംസാരിക്കാൻ തുടങ്ങി. ബാലയുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. ഇടക്ക് വീഡിയോസുമായി ബാല എത്താറുണ്ട് എങ്കിലും വിമർശനങ്ങള്‍ പതിവാണ്. കഴിഞ്ഞദിവസം ബാല പങ്കുവച്ച വീഡിയോസിന് വിമർശനം ഉന്നയിച്ചവർക്കും ബാല മറുപടി നല്‍കിയിരുന്നു.
നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കാൻ ആണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ ബാലക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നതിന്റെ ഇടയിലാണ് അമൃത ആശുപത്രിയില്‍ ആകുന്നതും. എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറഞ്ഞില്ലെങ്കിലും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കുള്ള നന്ദിയും താരം പഞ്ഞിരുന്നു.
ആശുപത്രിയില്‍ നിന്നും കാർഡിയാക് ഐസിയുവിലേക്ക് സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ’ എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്.
കാർഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രമായതിനാല്‍ അമൃതയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയർന്നു. എന്നാല്‍ പോസ്റ്റ് വാർത്തയായതിന് പിന്നാലെ അഭിരാമി അത് പിൻവലിക്കുകയും ചെയ്തു. ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടില്‍ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയില്‍ കിടക്കുമ്ബോള്‍ നിങ്ങള്‍ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.
