രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി, രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ “വികസിത ഭാരതം @2047” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കും.
ഈ ആഘോഷങ്ങള്‍ക്ക് 6000-ലധികം പേര്‍ പങ്കെടുക്കും, അതിഥികളുടെ പട്ടികയില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, ഗോത്രവിഭാഗങ്ങള്‍, കര്‍ഷകര്‍ എന്നിവരുണ്ട്. കൂടാതെ, പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളും ചടങ്ങിന്റെ ഭാഗമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തുമ്പോള്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിക്കും. ഇതിന് മുമ്പ്, അദ്ദേഹം യുദ്ധസ്മാരകത്തിലും രാജ് ഘട്ടിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാജ്യത്ത് ശക്തമായ സുരക്ഷാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
