ദില്ലി: സ്പാം കോളുകളുടെ ശല്യം പരിഹരിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി, രജിസ്റ്റർ ചെയ്യാത്ത സെൻഡർമാരുടെ സ്പാം കോളുകള്‍ തടയുന്നതിന്‍റെ കാര്യത്തില്‍ ടെലികോം സേവനദാതാക്കളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രായിയുടെ നിര്‍ദ്ദേശപ്രകാരം, രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാര്‍ (യു. ടി. എം) ഉപയോഗിക്കുന്ന എല്ലാ വോയ്സ് പ്രൊമോഷണല്‍ കോളുകളും ഉടന്‍ നിർത്തലാക്കാനാണ് തീരുമാനം. ഇത് നടപ്പിലാക്കാത്ത സേവനദാതാക്കളുടെ ടെലികോം വിഭവങ്ങള്‍ വിച്ഛേദിക്കുകയും, ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും.
സ്പാം കോളുകള്‍ തടയുന്നതിന്‍റെ ഭാഗമായി, എല്ലാ സേവനദാതാക്കളും പ്രസ്തുത സെൻഡർമാരെ 24 മണിക്കൂറിനുള്ളില്‍ അറിയിക്കുകയും, ഈ നിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഡിഎല്‍ടി പ്ലാറ്റ്ഫോമിലേക്ക് മാറ്റി പുതിയ മാര്‍ഗരേഖകള്‍ പാലിക്കുന്നതായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.
