Vivo T3 Pro launch: സ്നാപ്ഡ്രാഗണ്‍ 7 Gen പ്രോസസറും, Sony IMX882 ക്യാമറയുമായി അവൻ വരുന്നു| TECH NEWS

Vivo T3 Pro 5G വിപണിയില്‍ എത്താനിരിക്കുകയാണ്. ഓഗസ്റ്റ് 27-ന് ബജറ്റ് പരിധിയിലുള്ള ഒരു മിഡ് റേഞ്ച് ഫോണ്‍ പുറത്തിറങ്ങും. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ഈ Vivo 5G മോഡൽ ടെക് ലോകത്തെ പ്രധാന ആകർഷണമായിരുന്നു.

മാർച്ചില്‍ ഫോണിന്റെ ബേസിക് മോഡല്‍ പുറത്തിറങ്ങിയിരുന്നു. അതിനേക്കാൾ വലിയ അപ്ഗ്രേഡുകളുമായി പ്രോ മോഡല്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സോണി ക്യാമറയും സ്നാപ്ഡ്രാഗണ്‍ പ്രോസസറും ഈ ഫോണിന്റെ ശ്രദ്ധേയമായ ഫീച്ചറുകളാണ്. സ്മാർട്ഫോണുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബജറ്റിന് അനുയോജ്യമായതായിരിക്കണം. Vivo, വിലയോട് അനുബന്ധിച്ച്‌ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

Vivo T3 Pro 5G-ൽ പ്രതീക്ഷിക്കുന്നതിൽ ചില ഫീച്ചറുകൾ 120Hz റിഫ്രെഷ് റേറ്റ്, 4500nits വരെ പീക്ക് ബ്രൈറ്റ്നെസ് ഉള്ള 3D വളഞ്ഞ AMOLED ഡിസ്‌പ്ലേ, Snapdragon 7 Gen 3 SoC പ്രോസസർ, Adreno 720 GPU, 820000-ലധികം Antutu സ്കോർ എന്നിവയാണ്.

ക്യാമറയിൽ, സോണി IMX882 സെൻസർ 50MP പ്രൈമറി ക്യാമറ, 8MP അള്‍ട്രാ വൈഡ് ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. 80W ചാർജിംഗും 5500mAh ബാറ്ററിയും ഫോണിന് സവിശേഷതകളാണ്.

Vivo T3 Pro 5G, 19999 രൂപ പ്രാരംഭ വിലയിൽ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ട്, Vivo വെബ്‌സൈറ്റ് എന്നിവ വഴിയാണ് ഫോണിന്റെ വില്‍പ്പന. ഉച്ചയ്ക്ക് 12 മണിക്ക് ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *