പ്രവാസികളടക്കം ഭംഗിയുള്ള ഈ ചെടി നട്ടുവളര്‍ത്തരുത് തൊടരുത്, ശക്തമായ നിര്‍ദ്ദേശവുമായി അബുദാബി ഭരണകൂടം

അബുദാബി: യുഎഇ ആസ്ഥാനമായ അബുദാബിയില്‍ ഒരു ചെടി വളർത്തുന്നത് നിരോധിച്ചു. വളർത്തുന്നത് മാത്രമല്ല വിഷമയമായതിനാല്‍ അവ തൊടരുതെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങള്‍ ഈ നിർദ്ദേശം പാലിക്കണമെന്നാണ് ഉത്തരവ്. പ്രാദേശിക, ഫെഡറല്‍ നിയമമനുസരിച്ച്‌ അരളിച്ചെടിയും പൂവും തൊടരുതെന്നും അവ വളർത്തരുതെന്നുമാണ് അബുദാബി പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. അബുദാബി അഗ്രിക്കള്‍ച്ചർ ആൻഡ് ഫുഡ്‌സേഫ്‌ടി അതോറിറ്റിയുടെ നിർദ്ദേശപ്രകാരം അരളിച്ചെടിയ്‌ക്ക് വിഷമുണ്ട്.

ഈ ചെടി കുട്ടികള്‍ക്കും വളർത്തുമൃഗങ്ങള്‍ക്കും അപകടമുണ്ടാകും. ഇതിന്റെ പൂവോ ഇലയോ ശരീരത്തിനുള്ളിലെത്തിയാലാണ് അപകടം. കേരളത്തിലടക്കം സാധാരണമായി കാണപ്പെടുന്ന ചെടിയാണ് അരളി. ഇളം പിങ്ക് നിറമുള്ള അരളിപ്പൂക്കള്‍ ക്ഷേത്രങ്ങളിലും ആഘോഷങ്ങളിലും സർവസാധാരണമാണ്. ഈ ചെടിയുടെ ഇലകള്‍,തണ്ട്,പൂക്കള്‍, വേര് ഇവയെല്ലാം വിഷമയമാണ്.

ഹൃദയത്തെ ബാധിക്കുന്ന ഈ ചെടികള്‍ ചെറിയ അളവില്‍ കഴിച്ചാല്‍ പോലും ഹൃദയമിടിപ്പില്‍ വ്യത്യാസം, ഛർദ്ദി,വയറിളക്കം എന്നിവ ഉണ്ടാകാനും ചില ഘട്ടങ്ങളില്‍ മരണമടയാനും ഇടയുണ്ട്. പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യത്തിനും സുരക്ഷയ്‌ക്കും വേണ്ടിയാണ് നിരോധനം. അബുദാബി ആരോഗ്യവകുപ്പ് ഈയിടെയാണ് അരളിയെ വിഷസസ്യങ്ങളുടെ പരിധിയില്‍ പെടുത്തിയത്. പരിസ്ഥിതി മന്ത്രാലയം, പാർക്കുകള്‍, പൊതുഇടങ്ങള്‍,സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇവ നട്ടുപിടിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *