ഗര്‍ഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോള്‍ എല്ലാം രഹസ്യമാക്കി; കാനഡ സ്വപ്‌നം കണ്ട തോമസും ഡോണയും; പൂച്ചാക്കലില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം

പൂച്ചാക്കൽ: ഗർഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോൾ, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് ഡോണാ ജോജിയും തോമസ് ജോസഫും തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്.

ഡോണ ഗർഭഛിദ്രത്തിനായി ഗുളികകൾ കഴിച്ചിരുന്നു, ഗർഭം അലസിയെന്നാണ് കരുതിയത്. എന്നാൽ, പ്രസവം നടന്നപ്പോളാണ് ആ പ്രതീക്ഷ തെറ്റിയത്. കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കകം, ഡോണ അവളെ കൈവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല, കുട്ടിയെ പോളിത്തീൻ കവറിലാക്കി ഫേലിപ്പിച്ചു. കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നുവെന്നാണ് ഡോണയുടെ മൊഴി, എന്നാൽ, മരിച്ച നിലയിലായിരുന്നു എന്നാണ് തോമസ് പറഞ്ഞത്.

കുഞ്ഞിന്റെ മാതാപിതാക്കളായ ഡോണ ജോജിയും, തോമസ് ജോസഫും, കുഞ്ഞിനെ മറവു ചെയ്യാൻ സഹായിച്ച അശോക് ജോസഫിനെയും ആലപ്പുഴ കോടതിയിൽ റിമാൻഡ് ചെയ്തു.

തോമസ് ജോസഫും ഡോണാ ജോജിയും കാനഡയിൽ ജോലിക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. ഇതുകൊണ്ടായിരിക്കാം അവർ ഗർഭധാരണം മറച്ചുവെച്ചതെന്നാണ് അനുമാനം. ഡോണയുടെ പ്രസവം കഴിഞ്ഞ ഏഴാം തീയതി രാത്രി 1.30ഓടെ നടന്നിരുന്നു. എട്ടാം തീയതി രാത്രിയിലാണ് കുഞ്ഞിനെ തോമസിന് കൈമാറിയത്.

ഡോണയെ പരിശോധിച്ച ഡോക്ടർമാരാണ് പ്രസവം നടന്ന കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.

കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോണ ചികിത്സയിലായിരിക്കുമ്പോൾ, വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി വരാനിരിക്കെയാണ്, ഈ കേസിന്റെ തുടർനടപടികൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *