മനില: ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുടർചലനങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നല്‍കി.
സുനാമി മുന്നറിയിപ്പില്ല. മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്‌സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ലെന്നും പ്രാദേശിക ഭൂകമ്ബ ഏജൻസി അറിയിച്ചു. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫിലിപ്പീൻസില്‍ ഭൂചലനം പതിവായിരിക്കുകയാണ്.
