കൊച്ചി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് തുക വേഗത്തില്‍ ലഭ്യമാക്കുമെന്ന് എല്‍ ഐ സി അറിയിച്ചു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉള്‍പ്പെടെയുള്ള ഇൻഷുറൻസുകള്‍ ഉടനടി തീർപ്പാക്കും.
ഇതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനില്‍ നോഡല്‍ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും എല്‍ ഐ സിയുടെ എംഡിയും സിഇഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു.സമാനതകളില്ലാത്ത ദുരിതംപേറുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പമാണ് എല്‍.ഐ.സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
