തൃശ്ശൂരില്‍ മലമ്ബാമ്ബിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍

തൃശ്ശൂരില്‍ മലമ്ബാമ്ബിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍ഇരിങ്ങാലക്കുട : മലമ്ബാമ്ബിനെ പിടികൂടി കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍.

തളിയക്കോണം എലമ്ബലക്കാട്ടില്‍ രാജേഷിനെയാണ് (42) പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ഡി. രതീഷും സംഘവും പിടികൂടിയത്.

പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. മലമ്ബാമ്ബിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ ലാബിലേക്ക് അയച്ചു.

തളിയക്കോണം പാടശേഖരത്തില്‍ നിന്നാണ് ഇയാള്‍ പാമ്ബിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പാലപ്പിള്ളി റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.എം. ഷിഹാസ്, വി.വി. ഷിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഇ.വി. ബാബു, എ.എം. അനുശ്രീ, ജെ. ജിസ്‌ന, എസ്.വി. ജയന്‍, പി.ബി. സ്മിനേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *