എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിബാധിതര്‍ കൂടുന്നു ; ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 144 പേരെ

എറണാകുളം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്നലെ 144 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, കഴിഞ്ഞ ദിവസമായ ആറാം തീയതി 122 പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പശ്ചിമ കൊച്ചിയിൽ, പ്രത്യേകിച്ച് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളൂരുത്തി പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുതലാണ്. സാധാരണ പകർച്ചപ്പണിക്ക് പുറമെ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു, കൊതുകുനശീകരണ നടപടികൾ ഫലപ്രദമല്ല. ഐസിയു സൗകര്യങ്ങളുടെ കുറവിനെ തുടർന്ന്, ഗുരുതരമായ രോഗികളെയും എറണാകുളം ജനറൽ ആശുപത്രിയിലും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അയക്കേണ്ട അവസ്ഥയിലാണ്.

ഫോഗിങും മറ്റ് കൊതുകുനിവാരണ നടപടികളും നടക്കുന്നു, എന്നാൽ കൊതുകിനെ തുരത്താൻ ജനങ്ങളും സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *