ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായി നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 16 അംഗ മന്ത്രിസഭയും ചുമതലയേറ്റു. രാജ്യം മുഴുവൻ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചും പലായനം ചെയ്തതുമൂലം ഇടക്കാല സർക്കാരിനെ നിയമിക്കാൻ തീരുമാനിച്ചു.
സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് നസ്രുൽ, ആദിലുര്‍ റഹ്‍മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹിദ് ഹുസൈൻ, സൈദ് റിസ്വാന ഹസൻ, എം.ഡി. നഹീദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം. സഖാവത് ഹുസൈൻ, സുപ്രദീപ് ചക്മ, ഫരീദ അക്തർ, ബിദാൻ രഞ്ജൻ റോയ്, എ. എഫ്. എം. ഖാലിദ് ഹസൻ, നൂർജഹാൻ ബീഗം, ഷർമിൻ മുർഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് ഈ മന്ത്രിസഭയിൽ അംഗങ്ങൾ.
പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീൻ 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കൾ തന്നെ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2006-ൽ, ദാരിദ്ര്യത്തിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകളെ കരകയറ്റിയതിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം 83 കാരനായ മുഹമ്മദ് ഷഹബുദ്ദീൻ നേടിയിരുന്നു.
