പൊന്നാനിയില്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

പൊന്നാനി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പൊന്നാനി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പൊന്നാനി നരിപറമ്ബ് ഗുലാബ് നഗർ സ്വദേശിയായ സാദിഖ് (21) ആണ് പിടിയിലായത്.

പൊന്നാനി ഇൻസ്പെക്ടർ ടി.പി. ഫാർഷാദും സംഘവും ഒളിവിൽ കഴിഞ്ഞിരുന്ന സാദിഖിനെ സാഹസികമായി പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം ചുമത്തിയ കേസിന്റെ അടിസ്ഥാനത്തിൽ സാദിഖിനെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെക്കുറിച്ച്‌ നൽകിയ പരാതിയെത്തുടർന്ന്, പ്രതി അവളെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പൊന്നാനി സബ് ഇൻസ്പെക്ടർ ആർ.യു. അരുണ്‍, പോലീസുകാരായ അഷറഫ് ചിറക്കൽ, എം. അഭിലാഷ്, എസ്. പ്രശാന്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി തവനൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *