അന്ന് മമ്മൂട്ടിയുടെ വില്ലൻ; രാജ് ബി. ഷെട്ടി ഇനി പെപ്പെയുടെ ‘കൊണ്ടലിൽ’

ആന്റണി വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കൊണ്ടൽ’ എന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ താരം രാജ് ബി. ഷെട്ടിയും വേഷമിടുന്നു. ഈ ചിത്രത്തിൽ നിന്നുള്ള രാജ് ബി. ഷെട്ടിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ എന്ന ചിത്രത്തിലൂടെ പ്രധാനധാര മലയാള സിനിമയിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച രാജ് ബി. ഷെട്ടി, ‘കൊണ്ടൽ’ എന്ന ചിത്രത്തിലും നിർണ്ണായക വേഷം ചെയ്യുന്നു.

‘ആർഡിഎക്സ്’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം, സോഫിയ പോൾ നിർമ്മിക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് പ്രൊഡക്ഷന്റെ ബാനറിൽ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം കടൽ സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രമാണ്. ‘ഗരുഡ ഗമന വൃഷഭ വാഹന’, ‘കാന്താര’, ‘777 ചാർലി’ എന്നീ കന്നഡ സിനിമകളുടെ മികവിലൂടെ രാജ് ബി. ഷെട്ടി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

‘കൊണ്ടൽ’ സിനിമയിൽ ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലി, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി.എച്ച്., റാംകുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി തുടങ്ങിയവരും അഭിനയിക്കുന്നു. ഓണം റിലീസായി സെപ്റ്റംബറിൽ ചിത്രം പ്രേക്ഷകരിലെത്തും.

റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി. മേനോൻ നിർവഹിച്ചു. സംഗീതം- സാം സി.എസ്., എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കല- കിങ്‌സൺ തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പി.ആർ.ഒ.- ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *