തൃശൂർ: ചിമ്മിനി ടൂറിസത്തിന്റെ സുസ്ഥിരമായ വികസനത്തിന് ആവശ്യമായ ഇടപെടലുകൾക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്നദ്ധതയാർപ്പിച്ചു.
ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹം മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുമായി സ്ഥല സന്ദർശനം നടത്തി.
ഇക്കോ ടൂറിസം നിലവിലെ നില മെച്ചപ്പെടുത്തുന്നതിനും, ഡാമിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും, ജലസേചന ടൂറിസം പുനരാരംഭിക്കുന്നതിനുമായി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അടിസ്ഥനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും.
ജലസേചന, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കുക.
