ലിജോ ജോസ് പെല്ലിശേരിയുടെ ‘ആമേൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമ്മാതാവ് സഞ്ജയ് പടിയൂർ, സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുസ്മരണ പദങ്ങളുമായി നിർമലിന്റെ വിയോഗം അറിയിച്ചു.
”പ്രിയ സുഹൃത്തിന് ഹൃദയവേദനയോടെ വിട. ‘ആമേൻ’ എന്ന ചിത്രത്തിലെ കൊച്ചച്ചനും, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമലും ആകുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ അന്തരിച്ചു. പ്രിയ സുഹൃത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു,” എന്നും സഞ്ജയ് പടിയൂർ കുറിച്ചു.
