കണ്ണൂരില്‍ രണ്ടുപേര്‍ക്ക് നിപയെന്ന് സംശയം

കണ്ണൂര്‍: നിപ വൈറസ് രോഗം സംശയിച്ച്‌ മാലൂരിലെ രണ്ടുപേരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രത്യേക വാർഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. സ്രവസാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും, രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ ഒരു ഗുരുതര വൈറസ് രോഗമാണെന്നും, ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലില്‍ ലോകമെമ്പാടുമുള്ള മനുഷ്യർക്കു ഭീഷണിയുണ്ടാക്കാവുന്ന ഒരവസ്ഥയാണെന്നും പറയുന്നു. പാരമിക്സോ വിഭാഗത്തില്‍പ്പെട്ട ആർ.എൻ.എ. വൈറസുകളായ നിപ രണ്ട് പ്രധാന തരങ്ങളിലായാണ് കാണപ്പെടുന്നത്: ബംഗ്ലാദേശ് ബി. (Bangladesh B) മലേഷ്യ എം. (Malaysia M). കേരളത്തില്‍ മുമ്പ് കണ്ടെത്തിയ വൈറസ് ബംഗ്ലാദേശ് തരത്തിലേക്കു പെടുന്നതാണ്.

പഴംതീനികളായ വവ്വാലുകളില്‍ (Pteropus medius) നിപ വൈറസ് രോഗമില്ലാതെ ദീർഘകാലം ജീവിക്കും. പക്ഷേ, ഈ വൈറസ് ആകസ്മികമായി മനുഷ്യരിലേക്ക് പകരുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. വവ്വാലുകളുടേയും മനുഷ്യരുടേയും ശരീരത്തിനുപുറത്ത് നിപ വൈറസിന് 23 മണിക്കൂര്‍ വരെ മാത്രമേ ജീവിക്കാൻ കഴിയൂ. പഴങ്ങളിൽ ഇവ മൂന്ന് ദിവസത്തോളം ജീവിക്കാനുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *