വയനാട് ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളെ ഫീസില്ലാതെ പഠിപ്പിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂർ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം തന്നെ ഫീസില്ലാതെ പഠിക്കാൻ സീറ്റുകൾ അനുവദിക്കാൻ കണ്ണൂർ സർവകലാശാലാ സിന്ടിക്കേറ്റ് യോഗം തീരുമാനിച്ചു. പുനഃസംഘടിതമായ സിന്ടിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജുവിന്റെ നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്ത് നടന്ന യോഗത്തിൽ, യു.ജി. (അണ്ടർഗ്രാജുവേറ്റ്)യും പി.ജി. (പോസ്റ്റ് ഗ്രാജുവേറ്റ്) പ്രോഗ്രാമുകളിലും ആവശ്യമായ സൂപ്പർ ന്യൂമററി സീറ്റുകൾ അനുവദിക്കുന്നതും തീരുമാനമായി.

കൂടാതെ, സർവകലാശാലാ ക്യാംപസുകളിലെയും കോളേജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയനുകൾക്ക് പുതിയ യൂണിയൻ ചുമതല എടുക്കുന്നതുവരെ തുടരുമെന്ന് യോഗത്തിൽ തീരുമാനിച്ചും.

Leave a Reply

Your email address will not be published. Required fields are marked *