ടെലിഗ്രാം നിരോധിച്ചേക്കും

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കുന്നതിന്റെ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിഇഒ പവേല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കത്തിന്‍റെ സാധ്യതയെന്ന് കരുതപ്പെടുന്നത്.

കേന്ദ്രസർക്കാരിന് ലഭിച്ച വിവരങ്ങൾ പ്രകാരം, ടെലിഗ്രാം തട്ടിപ്പ്, ചൂതാട്ടം തുടങ്ങി വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നത്.

ഇന്ത്യന്‍ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ടെലിഗ്രാമിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചു വരികയാണ്. ടെലിഗ്രാം അധികൃതര്‍ ഇവർക്കൊപ്പം ശരിയായ രീതിയില്‍ സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് കാരണമായി പരിഗണിക്കുന്നു.

നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്‍റെ ഭാവി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ടെലിഗ്രാം പരാജയപ്പെടുകയാണെങ്കിൽ, നിരോധനം ഉറപ്പാണെന്ന് സൂചനയുണ്ട്.

ടെലിഗ്രാം നിരോധിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നത് വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *