നെറ്റ്ഫ്ലിക്സിൽ തരം​ഗം തീർത്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! 2.6 മില്യൺ വ്യൂസിന്റെ റെക്കോർഡ്

പ്രഭാസ് നായകനായി, നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ ചിത്രം ‘കൽക്കി 2898 AD’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. 1000 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം തിയേറ്റർ കളക്ഷൻ നേടിയത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി, 2024 ആഗസ്റ്റ് 22ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിൽ തരംഗമാകുകയാണ്. 2.6 മില്യൺ വ്യൂവ്സ് നേടി, ‘കൽക്കി 2898 AD’ നെറ്റ്ഫ്ലിക്സിലെ ടോപ്പ് ടെന്നിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ‘അൺടെയിംഡ് റോയൽസ്’, ‘(അൺ)ലക്കി സിസ്റ്റേഴ്സ്’, ‘നൈസ് ഗേൾസ്’ തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

വൈജയന്തി മൂവിസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിച്ച ഈ വമ്പൻ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. 2024 ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ദിനം തന്നെ ‘കെ.ജി.എഫ്. ചാപ്റ്റർ 2’, ‘സലാർ’, ‘ലിയോ’ എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോർഡുകൾ തകർത്തു. വെറും 15 ദിവസങ്ങൾക്കുള്ളിൽ ‘ബാഹുബലി 2: ദ കൺക്ലൂഷൻ’ എന്നതിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സോഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയും ‘കൽക്കി 2898 AD’ സ്വന്തമാക്കി.

‘കാശി’, ‘കോംപ്ലക്സ്’, ‘ശംഭാൾ’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, 3101 മുതൽ AD 2898 വരെ നീണ്ടുനിൽക്കുന്ന മഹാഭാരതത്തിന്റെ ഇതിഹാസം ദൃശ്യവൽക്കരിച്ചിരിക്കുന്നു. പ്രഭാസ് ‘ഭൈരവ’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, ദീപിക പദുക്കോൺ നായികയായ ‘സുമതി’ ആയി വേഷമിട്ടു. അമിതാഭ് ബച്ചൻ അശ്വത്ഥാമാവിനെയും, കമൽ ഹാസൻ യാസ്കിനെയും, ദുൽഖർ സൽമാൻ ക്യാപ്റ്റനെയും, ദിഷാ പാട്ട്നി റോക്സിയെയും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *