വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി; ഗ്രീൻ ഫോറസ്റ്റ് ഉദ്ഘാടനം നാളെ

ചാരുംമൂട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രീൻ ഫോറസ്റ്റ്’ എന്ന വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് ആറിന് നടക്കുമെന്ന് എം.എസ്. അരുണ്‍കുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിയും, സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. വാട്ടർ ടൂറിസം പദ്ധതിയുടെ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

പ്രാദേശിക ടൂറിസം വികസനത്തിനായി, ഡി.ടി.പി.സി.യുടെ കീഴിൽ സ്വകാര്യ സംരംഭകരെയും പങ്കാളികളാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. വയ്യാങ്കരച്ചിറയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

ക്ലബ് പ്രസിഡണ്ട് കെ. ശിവൻകുട്ടിയും, സെക്രട്ടറി പ്രതീപും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *