തിരുവോണ നാളില്‍ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ്

പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. അലാം മുഴങ്ങിയതോടെ ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പ്രായം ഏകദേശം പത്ത് ദിവസമായി തോന്നുന്ന കുഞ്ഞായിരുന്നു അത്.

2009-ൽ പത്തനംതിട്ടയിൽ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ഇവിടെ ലഭിച്ച 20-ാമത്തെ കുഞ്ഞാണിത്. കുഞ്ഞിന് ആരോഗ്യ മന്ത്രി വീണ ജോർജ് ‘സിതാർ’ എന്ന് പേരിട്ടു. തിരുവോണ നാളിൽ ആദ്യമായി ഒരു കുഞ്ഞ് അമ്മത്തൊട്ടിലില്‍ ലഭിച്ചതാണ് ഈ സംഭവത്തിന്റെ പ്രത്യേകത.

കുഞ്ഞിനെ അടുത്ത ദിവസം ഓമല്ലൂർ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. കുഞ്ഞിന്റെ അവകാശികളുണ്ടെങ്കില്‍ അവര്‍ ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്നും, കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *