ആലപ്പുഴയിലെ സുഭദ്ര കൊലപാതകവുമായി ബന്ധപ്പെട്ട്, പൊലീസ് പ്രതികളായ മാത്യൂസും ശർമിളയുമായി ചേർന്ന് തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്.
പ്രതികളായ ശർമിളയെയും മാത്യൂസിനെയും പ്രത്യേകം മാറ്റിമാറ്റി പൊലിസ് തെളിവെടുപ്പിനായി എത്തിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വീടിന് പുറകെയുള്ള ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ചിരുന്ന തലയണ പൊലീസ് കണ്ടെത്തി. കൊലപാതക സമയത്ത് തലയണയിൽ രക്തം പുരണ്ടതിനാൽ ഉപേക്ഷിച്ചുവെന്നാണ് പ്രതികൾ പൊലീസിനോട് സമ്മതിച്ചത്.
പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ കത്തിച്ച് നശിപ്പിച്ചിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ വിവരമറിയിച്ചു. ആദ്യം മാത്യൂസുമായി നടന്ന തെളിവെടുപ്പ് പിന്നീട് ശർമിളയുമായി വീണ്ടും പൊലീസ് നടത്തി.
