സംസ്ഥാനത്തെ നിപ രോഗ ബാധ ; കേന്ദ്ര സംഘമെത്തും

നിപ രോഗബാധ വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പഠനത്തിന് വീണ്ടും കേന്ദ്ര സംഘം എത്തും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുന്നത്.

കോഴിക്കോട് ജില്ലയിലെ ചില നിപ ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. പ്രധാനമായും, രോഗവാഹകരായി കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം പ്രത്യേക നിരീക്ഷണ വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *