പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ അന്തിമകര്‍മങ്ങള്‍ ഇന്ന് നടക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുവാനുള്ള പൊതുദര്‍ശനം ഇന്ന് രാവിലെ ഒന്‍പത് മുതല്‍ 12 മണി വരെ കളമശേരി ടൗണ്‍ഹാളില്‍ ആയിരിക്കും. സിനിമാലോകത്തെ പ്രമുഖര്‍ അടക്കമുള്ളവരും, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വൈകീട്ട് നാലുമണിക്ക് ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. കവിയൂര്‍ പൊന്നമ്മ ഏറെ നാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ സ്റ്റേജ് 4 കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ 3ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സ ലഭിച്ചിരുന്നുവെങ്കിലും, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് അവരുടെ അന്ത്യം.
