ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

കട്ടപ്പന (ഇടുക്കി): കട്ടപ്പനയിലെ ഒരു ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തി. പൊറോട്ടയും ചിക്കൻ കറിയും കഴിച്ച മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് അവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിലെ പള്ളിക്കവലയിലെ ‘ഏയ്‌സ്’ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റത്. സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനം കഴിഞ്ഞ് സമീപ ഹോട്ടലിൽ വന്ന അവർ ചിക്കൻ കറിയിൽ പുഴുക്കൾ കണ്ടെത്തിയതോടെയാണ് പ്രശ്നമുണ്ടായത്. കുട്ടികൾ ഛര്‍ദിക്കുകയും, തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തതോടെ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടി. കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *