വന്ദേഭാരതുകളുടെ യാത്ര പകുതി സീറ്റും ഒഴിഞ്ഞ്‌

“കണ്ണൂർ: നൂറ് സീറ്റുകളുമായി ഓടിയിരുന്നാലും വന്ദേഭാരത്തിൽ കയറാൻ യാത്രക്കാരില്ല. 59 വന്ദേഭാരത് ട്രെയിനുകളിൽ 13 എണ്ണത്തിലും പകുതിയോളം സീറ്റുകൾ കാലിയായാണ് യാത്ര തുടരുന്നത്. 59 ട്രെയിനുകളിൽ 18 എണ്ണം 16 കോച്ചുകളുമായാണ് ഓടുന്നത്.

16 കോച്ചുകൾ ഉള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ 1016 സീറ്റുകളും നിറഞ്ഞ് യാത്ര തുടരുന്നു, മംഗളൂരു-തിരുവനന്തപുരം വണ്ടിയിലും 474 സീറ്റുകൾ നിറഞ്ഞിട്ടുണ്ട്.

എന്നാൽ, മംഗളൂരു-ഗോവ വന്ദേഭാരതിൽ 474 സീറ്റുകളിൽ 300 സീറ്റുകൾ വരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണിൽ ഈടാക്കുന്ന ‘അധിക നിരക്ക്’ വന്ദേഭാരത്തിന് തിരിച്ചടിയായെന്നാണ് സൂചന. രാജ്യത്ത് 20 കോച്ചുകളുള്ള മൂന്ന് വന്ദേഭാരത് ട്രെയിനുകളുണ്ട്.

ഇതിൽ നാഗ്പുർ-സെക്കന്തരാബാദ് വന്ദേഭാരതിൽ 1328 സീറ്റുകളിൽ 1118 സീറ്റുകളിലേയ്ക്ക് യാത്രക്കാരില്ല. റൂട്ടിന്റെ സാന്ദ്രത പരിഗണിക്കാതെ സോണൽ ആവശ്യങ്ങളനുസരിച്ച് ട്രെയിനുകൾ നീക്കിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.”

Leave a Reply

Your email address will not be published. Required fields are marked *