അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം കമല ഹാരിസ് സ്ഥിരീകരിച്ചു

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള തന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്.ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റി ചെയർമാനായ ജെയിം ഹാരിസൺ ആണ് വെള്ളിയാഴ്ച ഈ കാര്യം പുറത്തുവിട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനിയാകാൻ കമല ആവിശ്യമായ ഡെലിഗേറ്റ് വോട്ടുകൾ നേടിയെന്നും അദ്ദേഹം അറിയിച്ചു.

വരുന്ന വാരം സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ നോമിനി ആയതിൽ താൻ അഭിമാനിക്കുന്നവെന്നും കമല കൂട്ടിച്ചേർത്തു.

കമലഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയാണ് അച്ഛൻ ഡോണാൾഡ്‌ ജാസ്പർ .അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ തീരുമാനിച്ചത്. ട്രംപുമായി നടന്ന സംവാദത്തിൽ തിരിച്ചടി നേരിടുകയും ആരോഗ്യപ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങിയത്. എക്സിലുടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റം എന്നാണ് ജോ ബൈഡൻ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ തുടക്കം മുതലേ വ്യാപക എതിർപ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാലുമാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *