വിനേഷ് ഫൊഗാട്ട് അത്ഭുതം!! ഒന്നാം സീഡിനെ മലര്‍ത്തിയടിച്ച്‌ ക്വാര്‍ട്ടറിലേക്ക്

പാരീസ് 2024 ഒളിമ്ബിക്സ് 2024ല്‍ അത്ഭുത വിജയം നേടി ഇന്ത്യൻ താരം വിനേഷ് ഫോഗട്. ഒളിമ്ബിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തില്‍ തോല്‍പ്പിച്ചത്‌.

തോല്‍പ്പിക്കാൻ അത്ര പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോല്‍പ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോല്‍വി മാത്രമാണിത്. ടോക്കിയോ ഒളിമ്ബിക്സിലെ ഗോള്‍ഡ് മെഡലിസ്റ്റ് ആണ് സുസാകി. ഈ വിജയത്തോടെ വിനേഷ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ഇനി ഇന്ന് ക്വാർട്ടർ ഫൈനലില്‍ ഒക്സാന ലിവാച്ചിനെയോ അല്ലെങ്കില്‍ അക്‌ടെൻഗെ കെയുനിംജേവയെയോ ആകും വിനേഷ് ക്വാർട്ടറില്‍ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *