മമ്മൂട്ടി ചിത്രം ടർബോയും കമല്‍ ഹാസന്റെ ഇന്ത്യൻ 2 വും ഒരേ ദിവസം ഒ.ടി.ടിയില്‍ എത്തുന്നു . ആഗസ്റ്റ് ഒമ്ബതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്.
ടർബോ സോണി ലിവിലും ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിലുമാണ് സ്ട്രീം ചെയ്യുന്നത്.
മെയ് 23നാണ് മമ്മൂട്ടിയുടെ ടർബോ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്ബനി നിർമിച്ച ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്. മിഥുൻ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം 70 കോടിയോളമാണ് ബോക്സോഫീസില്‍ നിന്ന് നേടിയത്. ദുല്‍ഖറിന്റെ വേഫറർ ഫിലിംസും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്തത്.
പ്രേക്ഷകർ ഏറെ കാത്തിരുന്ന കമല്‍ ഹാസൻ ചിത്രമായിരുന്നു ഇന്ത്യൻ2. ഷങ്കർ സംവിധാനം ചെയ്ത ചിത്രം ജൂലൈ 12 നാണ് തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ചിത്രത്തിനായില്ല.അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
