എയര്‍ ഇന്ത്യ സ്പെഷല്‍ സര്‍വീസ്; 205 പേര്‍ ധാക്കയില്‍ നിന്ന് ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വവും അക്രമവും തുടരുന്ന ബംഗ്ലാദേശിലേക്ക് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം സർവീസ് നടത്തി.

ബുധനാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 205 പേരെ ധാക്കയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്നതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

എയർ ഇന്ത്യയുടെ എ- 321 നിയോ വിമാനമാണ് ധാക്കയിലെത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയർന്നത്.അതിനിടെ, എയർ ഇന്ത്യ ധാക്കയിലേക്ക് ഷെഡ്യൂള്‍ ചെയ്ത സർവിസുകള്‍ ബുധനാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച രാവിലെയുള്ള വിമാനം എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *