ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രമാണ് രായൻ. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്ബോള്‍ ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രായൻ ആഗോളതലത്തില്‍ 131 കോടി രൂപയിലധികം നേടിയിട്ടുണ്ട്.തമിഴ്‍നാട്ടില്‍ ധനുഷിന്റെ തിരുച്ചിദ്രമ്ബലത്തിന്റെ ലൈഫ്ടൈം കളക്ഷൻ രായൻ മറികടന്നിരിക്കുകയാണ്.
കണക്കുകള്‍ പ്രകാരം തമിഴില്‍ ധനുഷിന്റെ എക്കാലത്തയും വിജയ ചിത്രമായിരിക്കുകയാണ് രായൻ.ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് .എന്തായാലും ചിത്രം ഇനിയും കളക്ഷനില്‍ കുതിപ്പ് നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‍മാനാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരുമുണ്ട് .
: ധനുഷ് ചിത്രം ‘രായൻ’ മൊബൈലില്‍ പകർത്തുന്നതിനിടെ തിരുവനന്തപുരത്ത് മധുര സ്വദേശികള്‍ പിടിയില്‍
