നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് (08-08-2024) ഹൈദരാബാദിലെ നടന്റെ വസതിയിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ലളിതമായ ചടങ്ങുകളായിരിക്കും എന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം പ്രചരിക്കുന്നത് കാലങ്ങളായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകരണമായിരുന്നു. എന്നിരുന്നാലും, ഇരുവരും ഈ ബന്ധത്തെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയിരുന്നില്ല.
നാഗ ചൈതന്യയുടെ മുൻഭാര്യ നടി സാമന്തയായിരുന്നു. 2017-ൽ വിവാഹിതരായ ഇവർ 2021 ഒക്ടോബറിൽ വേർപിരിയുകയുണ്ടായി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല. “കുറുപ്പ്” എന്ന ചിത്രത്തിലെ നായികവേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
