തിരുവനന്തപുരം: ശ്രീകുമാരൻ തമ്ബി ഫൗണ്ടേഷൻ പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് വൈകിട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. ‘ശ്രീമോഹനം’ എന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത നടൻ മോഹൻലാലിന് പുരസ്‌കാരം സമർപ്പിക്കും.
ഈ ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്ബി എന്നിവരും പങ്കെടുക്കും. ശ്രീകുമാരൻ തമ്ബിയെ പ്രത്യേകമായി ആദരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ, പ്രശസ്ത ഗായകരുടെ കൂട്ടായ്മയിൽ ശ്രീകുമാരൻ തമ്ബിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും അരങ്ങേറും.
പുരസ്‌കാര സമർപ്പണ ചടങ്ങ് ശ്രീകുമാരൻ തമ്ബി ഫൗണ്ടേഷൻ സെക്രട്ടറി സി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും, ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനാവും. ശ്രീകുമാരൻ തമ്ബി മംഗളപത്രം വായിച്ച് പുരസ്‌കാരം മോഹൻലാലിന് സമർപ്പിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്ബിയെ ആദരിക്കും. എം. വിജയകുമാർ, കെ. ജയകുമാർ ഐഎഎസ് എന്നിവർ ആശംസാപ്രസംഗം നടത്തും. ഫൗണ്ടേഷന്റെ മുൻകാല പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം നിംസ് എം.ഡി. ഡോ. ഫൈസൽ ഖാൻ മോഹൻലാലിന് സമർപ്പിക്കും.
സിനിമയിലെ സമഗ്ര സംഭാവനയ്ക്കായി കല്ലിയൂർ ശശിയും, ഗാനാലാപന മത്സരത്തിലെ മികച്ച രണ്ട് കുട്ടികളും മോഹൻലാൽ ഉപഹാരങ്ങൾ നൽകി ആദരിക്കും. ഫൗണ്ടേഷൻ അധ്യക്ഷൻ ജയശേഖരൻ നായർ നന്ദി പ്രകാശിപ്പിക്കും. പരിപാടിയിലേക്ക് പ്രവേശനം പാസ് മുഖേന മാത്രമേ സാധ്യമാകൂ.
