ആദ്യദിനം 700 -ലധികം സ്‌ക്രീനുകളും 4000- ലധികം ഷോയുമായി കേരളത്തില്‍ റെക്കോര്‍ഡ് റിലീസായി വിജയ്‌യുടെ ‘ഗോട്ട്’

പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ദളപതി വിജയ്‌ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) കേരളത്തിൽ റെക്കോർഡ് മാസ് റിലീസിനൊരുങ്ങുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ സിനിമയെ കേരളത്തിൽ 700-ലധികം സ്‌ക്രീനുകളിലായി വിതരണം ചെയ്യുന്നത്. ആദ്യ ദിനം 4000-ലധികം ഷോകളാണ് നടക്കാനിരിക്കുന്നത്.

എ.ജി.എസ് എന്റർടെയിൻമെന്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിൽ വേഷമിടുന്നു. മീനാക്ഷി ചൗധരി നായികാ വേഷം അവതരിപ്പിക്കുന്നു. പ്രതിഭാസമാനമായ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, സ്നേഹ, ലൈല, പാർവതി നായർ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, സംഗീതം യുവാൻ ശങ്കർ രാജ, എഡിറ്റിങ് വെങ്കട് രാജേൻ, ആക്ഷൻ ദിലീപ് സുബ്ബരായൻ, കലാസംവിധാനം ബി. ശേഖർ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 5-ന് ആഗോള റിലീസിനായി എത്തുന്ന ഈ ചിത്രത്തിന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഞായറാഴ്ച ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *