പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

ന്യൂഡൽഹി: യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് സൗജന്യ ബാഗേജ് അലവൻസ് മാറ്റമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ഓഗസ്റ്റ് 19 മുതൽ ബാഗേജുമായി ബന്ധപ്പെട്ട് വന്ന മാറ്റങ്ങൾ കോർപ്പറേറ്റ് ബുക്കിംഗുകൾക്കു മാത്രം ബാധകമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന റീട്ടെയിൽ ഉപഭോക്താക്കളിൽ ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 30 കിലോയും ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ളത് 20 കിലോയും തുടരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 20 കിലോ ആയിരിക്കും.

പ്രത്യേക പ്രമോഷൻ ക്യാമ്പെയിനുകൾക്കായി 70 ശതമാനം വരെ കിഴിവ് ബാഗേജ് അലവൻസ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭ്യമാണ്. 50 ദിർഹത്തിന് അഞ്ച് കിലോയും 75 ദിർഹത്തിന് 10 കിലോയും അധിക ബാഗേജ് വഹിക്കാൻ പ്രത്യേക നിരക്കുകൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *