ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടം.
മരണപ്പെട്ടവര്‍ ഹവില്‍ദാര്‍ നഖത് സിങ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് കുമാര്‍ എന്നിവരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആനുഭവ ശമനത്തിൽ, അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, സൈനികരുടെ സേവനം പ്രത്യേകം സ്മരിക്കുന്നതായി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
