മോഹൻലാല്‍-പൃഥ്വിരാജ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന “എമ്ബുരാന്‍” സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നു. സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുകയും, ചിത്രത്തിന്റെ ലൊക്കേഷൻ 1400 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൃഥ്വിരാജ് അറിയിച്ചു. ഏഴാമത്തെ ഷെഡ്യൂളാണ് ഇപ്പോൾ ഗുജറാത്തില്‍ പൂര്‍ത്തിയായത്, ഇനി ഹൈദരാബാദിലേക്കുള്ള ഷെഡ്യൂളുകള്‍ ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
“എമ്ബുരാന്‍” 2019-ലെ ഹിറ്റ് ചിത്രം “ലൂസിഫർ”-ന്റെ രണ്ടാം ഭാഗമായതിനാൽ സിനിമയ്‌ക്കായുള്ള പ്രതീക്ഷയും ആവേശവും ഇരട്ടിച്ചിരിക്കുകയാണ്.
