ഡല്‍ഹി: യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ വൈകിയതിന് ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃകോടതി.
ആശ ദേവി സ്വീഡനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തപ്പോള്‍ ചെക്ക്-ഇൻ ലഗേജ് നഷ്ടപ്പെട്ടുവെന്നാരോപിച്ച് പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. കൂടാതെ, ബാഗില്‍ 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും ഉണ്ടായിരുന്നുവെന്നും അവ തിരികെ കിട്ടിയപ്പോള്‍ ഇവ നഷ്ടമായിരുന്നുവെന്നുമാണ് ഇവര്‍ ആരോപിച്ചത്. എന്നാല്‍ ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഈ ആരോപണം തള്ളിക്കളഞ്ഞു.
വിമാനക്കമ്പനിയുടെ സേവനത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 75,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശം വന്നത്. ബെർലിനിലോ അല്ലെങ്കില്‍ അബുദാബിയിലോ ഹാന്‍ഡ് ബാഗ് കൈകാര്യം ചെയ്യുന്നതില്‍ പ്രശ്നം ഉണ്ടാകുകയും, ഡല്‍ഹിയിലെത്തിയപ്പോള്‍ ലഗേജ് ലഭ്യമാകാതിരിക്കുകയും ചെയ്തതും പരാതിയുടെ ഭാഗമായിരുന്നു.
