ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുകയാണ് സ്വർണ്ണവില, 50,000 രൂപയ്ക്ക് അടുക്കുന്നു. ഇന്നലെ പവന് 320 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി, ഇന്നും ഇതേ വിലയിൽ നിലകൊള്ളുന്നു. ഇതോടെ ഗ്രാമിന് 6,350 രൂപയും പവന് 50,800 രൂപയുമാണ് ഇന്നത്തെ വിപണി വില.

മാസങ്ങളോളം റെക്കോർഡ് നിരക്കിൽ തുടരുന്ന സ്വർണ്ണവില, ഇപ്പോൾ 50,000 രൂപയിലേക്ക് താഴുകയാണ്. കഴിഞ്ഞ ജൂലൈ 17-ന് സ്വർണ്ണവില 55,000 രൂപയിലേക്ക് ഉയർന്നിരുന്നു.

കേന്ദ്ര ബജറ്റിൽ സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ താഴ്ന്നത്.

ആഗസ്റ്റ് മാസത്തിലെ നിരക്കുകൾ: ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800.

Leave a Reply

Your email address will not be published. Required fields are marked *