ഇന്ത്യൻ റസ്‌ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ സെമിഫൈനലിൽ പ്രവേശിച്ചു. അർമേനിയൻ താരം അബെർകോവിനെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയതിനാലാണ് അദ്ദേഹം സെമിയിലേക്ക് മുന്നേറിയത്.
മത്സരം പകുതിയാകുമ്പോഴേക്കും അമൻ 3-0 ന് മുന്നിട്ടു നിന്നു. രണ്ട് മിനിറ്റുകൾ ശേഷിക്കെ 11-0 ന് ലീഡ് നേടിയ അദ്ദേഹം ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചുകൊണ്ട് സെമിഫൈനൽ ഉറപ്പിച്ചു.
ഇന്നലെ ക്വാർട്ടർ പോരാട്ടത്തിൽ, വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0 എന്ന ഉജ്ജ്വല വിജയം കൈവരിച്ച് അമൻ സെഹ്‌രാവത് സെമിഫൈനലിലേക്ക് കടന്നു. സെമിഫൈനലിൽ അദ്ദേഹം ജപ്പാൻ താരം ഹിഗുചിയെ നേരിടും.
