വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍

വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ അസാധാരണമായ ഉഗ്രശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒറ്റപ്പാലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ഈ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ശബ്ദം ഇടിമുഴക്കം പോലെയായിരുന്നുവെന്നും, ഇത് ഭയാനകമായ അനുഭവം ഉണ്ടാക്കിയെന്നും അവര്‍ പറയുന്നു.

രാവിലെ 10:15 മണിയോടെയാണ് വയനാട് ജില്ലയിലും ശബ്ദം കേട്ടത്. കൂടാതെ, വ്യത്യസ്ത പ്രദേശങ്ങളിൽ ചെറിയ കുലുക്കം അനുഭവപ്പെട്ടുവെന്നു നാട്ടുകാർ പറഞ്ഞു. ജിയോളജിക്കല്‍ സ‍ർവേ ഓഫ് ഇന്ത്യ ഈ സംഭവം സ്ഥിരീകരിച്ചെങ്കിലും, പ്രദേശത്ത് ഭൂകമ്ബ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഈ ശബ്ദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല, എന്നാൽ ഭീതിക്കോ ആശങ്കക്കോ ഇടയില്ലെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ഈ ശബ്ദത്തെക്കുറിച്ച്‌ ആശങ്കയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *