ജോർദാനും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചൽസിലും ഭൂചലനം അനുഭവപ്പെട്ടു. ജോർദാൻ-സിറിയ മേഖലയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്, ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസ് ഇതു സ്ഥിരീകരിച്ചു. സിറിയയിലെ ഹമാ നഗരത്തിനടുത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. സിറിയയിലുടനീളമുള്ള ജനങ്ങൾ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം, ലോസ് ഏഞ്ചൽസിൽ 4.4 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ്. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ഉണ്ടായ വ്യാപക നാശം വരുത്തിയ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരണപ്പെട്ടത്.
