ഇനി പറക്കാൻ എന്തെളുപ്പം ; ഒറ്റദിവസം ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഒറ്റദിവസം ആറു നേരിട്ടുള്ള വിമാന സര്‍വീസുകൾ ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ-ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത-വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി-ജയ്‌പൂര്‍ റൂട്ടുകളിലാണ് ഈ പുതിയ സർവീസുകൾ തുടങ്ങിയത്.

തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം രണ്ടില്‍നിന്ന് ഒമ്പതായി വര്‍ധിപ്പിച്ചു. ഈ സർവിസ് വൈകീട്ട് 6.50ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 8.50ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലെത്തും.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന് തിരുവനന്തപുരത്തു നിന്ന് ആഴ്ചതോറും 73 സര്‍വീസുകളാണ് ആകെ ഉള്ളത്, ഇതില്‍ 12 നേരിട്ടുള്ള സര്‍വീസുകളും 23 വണ്‍സ്റ്റോപ് സര്‍വീസുകളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *