പാലക്കാട്ട് നിരവധി കേസുകളില്‍ പ്രതിയായ ‘ബ്ലാക്ക്മാനും’ കൂട്ടാളിയും പിടിയില്‍

പാലക്കാട്: നിരവധി കേസുകളിൽ പ്രതിയായ “ബ്ലാക്ക് മാൻ” എന്നറിയപ്പെടുന്ന നസീര്‍, കൂട്ടാളിയായ ഡാനിയെയും (ഡാനിയല്‍ – 44) പിടികൂടി. ഇവരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്‌തു.

സബ് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണനും സംഘവും താണാവ് ജങ്ഷനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറിൽ യാത്ര ചെയ്ത രണ്ടു പേരെ പിടികൂടിയത്. സ്‌കൂട്ടർ പരിശോധിക്കുമ്പോൾ സീറ്റിനടിയിലുള്ള അറയിൽ മാരകായുധങ്ങൾ കണ്ടെത്തിയതോടെ സംശയം തോന്നി. പിന്നീട്, സ്‌കൂട്ടർ കൊടുങ്ങല്ലൂരിൽ നിന്നും മോഷണം പോയത് എന്നാണ് കണ്ടെത്തിയത്.

പ്രതികൾ പാലക്കാട് നഗരത്തിൽ വലിയ കവർച്ച ആസൂത്രണം ചെയ്തുവെന്നാണ് വിവരം. നസീർ, തൃശ്ശൂര്‍ ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പറയപ്പെടുന്നു. ഡാനിയന്റെ പേരിൽ പത്തോളം കേസുകൾ ഉള്ളവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *