വയനാട് ദുരന്തം; പുനരധിവാസത്തിന് വീടുകൾ തരുമോ? ജില്ലാ ഭരണകൂടം ചോദിക്കുന്നു

വയനാട് ജില്ലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി താത്ക്കാലിക പുനരധിവാസത്തിന് വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധരായവർ ബന്ധപ്പെട്ട വിവരം ജില്ലാ ഭരണകൂടത്തിന് അറിയിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി പഞ്ചായത്തുകൾക്കും കൽപ്പറ്റ നഗരസഭ പരിധിയിലും വീടുകൾ ആവശ്യമാണ്.

സർക്കാർ പ്രതിമാസം 6000 രൂപ വാടകയായി നൽകും. വീടുകൾ, മുകളിൽ നിലകൾ, ഒറ്റമുറികൾ, ഹൗസിങ് കോളനികൾ, മതസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവ പുനരധിവാസത്തിന് പരിഗണിക്കാം. ദുരന്തബാധിതരെ വീടുകളിൽ സ്വീകരിക്കുന്നതിനു വീടുകളുടെ ഉടമകൾക്കും സന്നദ്ധത അറിയിക്കാം.

ഈ മാസത്തിനുള്ളിൽ പുനരധിവാസം ഉറപ്പാക്കാൻ സഹകരണം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9526804151, 8078409770 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *