സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു, കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

16/08/2024: പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, 17/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്.

16/08/2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് മഞ്ഞ അലർട്ട്. 17/08/2024: ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, 18/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 19/08/2024: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ അലർട്ട്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ, അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം, ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കുക. മൽസ്യബന്ധനോപധികൾ സുരക്ഷിതമായി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത് മാറി താമസിക്കാൻ തയ്യാറാവണം.

സാധ്യതയുള്ള അപകടങ്ങൾക്കായി സ്വകാര്യ-പൊതു ഇടങ്ങളിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം, അപകടാവസ്ഥകൾ ഉടൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക.

ദുരന്ത സാധ്യത മേഖലയിൽ ഉള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. അതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf ലിങ്കിൽ ലഭ്യമാണ്.

മഴക്കാലത്ത് നദികൾ മുറിച്ച് കടക്കുകയോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങുന്നതോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറുക, സെൽഫി എടുക്കുക, കൂട്ടം കൂടി നിൽക്കുക എന്നിവ ഒഴിവാക്കുക.

അണക്കെട്ടുകൾക്ക് താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്ത്, ആവശ്യമായി വന്നാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *