പിണറായി സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നിയമനങ്ങള്‍ ഭൂരിപക്ഷവും പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും നല്‍കുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോൾ, പുതിയ കരാര്‍ നിയമനങ്ങൾ വീണ്ടും സജീവമാകുന്നു.
ഇക്കുറി, മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ഐ.ടി. വകുപ്പിൽനടന്നേക്കുന്ന കരാര്‍ നിയമനങ്ങളാണ് ശ്രദ്ധ നേടുന്നത്. കെ.എസ്.ഐ.റ്റി.ഐ. എൽ (KSITIL) എന്ന വകുപ്പിൽ നാലു ഒഴിവുകളാണുള്ളത്: ചീഫ് ഫിനാന്‍സ് ഓഫിസര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റര്‍ എന്നീ തസ്തികകളിലേക്ക്.
ചീഫ് ഫിനാന്‍സ് ഓഫിസര്‍ തസ്തികയ്ക്ക് ശമ്പള സ്‌കെയില്‍ 77,400 – 1,15,200 രൂപയും, ഉയർന്ന പ്രായപരിധി 45 വയസുമാണ്. ഈ തസ്തികയ്ക്ക് 5 വര്‍ഷത്തെ കരാര്‍ നിയമനമാണ്.
മാനേജര്‍ തസ്തികയ്ക്ക് 68,700 രൂപ ശമ്പളവും 45 വയസാണ് ഉയര്‍ന്ന പ്രായപരിധി. അസിസ്റ്റന്റ് മാനേജര്‍ തസ്തികയ്ക്ക് 45,800 രൂപയും 35 വയസുമാണ്. അസിസ്റ്റന്റിന് 25,200 രൂപ ശമ്പളവും 30 വയസാണ്.
ചീഫ് ഫിനാന്‍സ് ഓഫിസര്‍ ഒഴികെയുള്ള മറ്റു തസ്തികകള്‍ 2 വര്‍ഷത്തെ കരാര്‍ നിയമനത്തിലാണ്. ഈ നിയമനങ്ങൾക്ക് അപേക്ഷകൾ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതായിരിക്കും.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണെന്നും, താല്‍പര്യമുള്ളവര്‍ സി.എം.ഡി. യുടെ വെബ്‌സൈറ്റ് (www.cmd.kerala.gov.in) സന്ദര്‍ശിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
