ഗായിക പി. സുശീലയുടെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ: പ്രശസ്ത ഗായിക പി. സുശീലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ. കടുത്ത വയറുവേദനയെ തുടർന്ന് 88-കാരിയായ സുശീലയെ ശനിയാഴ്ച രാത്രി ആൽവാർപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഇപ്പോൾ. കുടുംബാംഗങ്ങളുടെ കണക്കുകൾ പ്രകാരം, സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് പറയുന്നു. ചൊവ്വാഴ്ച ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, സിംഹള ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയ സുശീല, അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *